Map Graph

തൃശ്ശൂർ തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

തൃശ്ശൂർ തീവണ്ടി നിലയം (കോഡ്:TCR) ദക്ഷിണേന്ത്യയിലെ കന്യാകുമാരി - ഷൊർണൂർ പാതയിലെ ഒരു പ്രധാന തീവണ്ടി നിലയമാണ്. ഒല്ലൂർ തീവണ്ടി നിലയത്തിനും പുങ്കുന്നം തീവണ്ടി നിലയത്തിനും ഇടയിലാണ് ഈ തീവണ്ടി നിലയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് തൃശ്ശൂർ തീവണ്ടി നിലയം പ്രവർത്തിക്കുന്നത്. വരുമാനത്തിന്റെ അളവിൽ മുൻപതിയിൽ ഉള്ള ഒരു സ്റ്റേഷൻ കൂടി ആണ് ഇത്. ഈ സ്റ്റേഷൻ ദിവസവും 40,000 ഓളം യാത്രക്കാർ ഉപയോഗിക്കുന്നു. ഭക്ഷണശാലകൾ, വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.

Read article
പ്രമാണം:Thrissur_railway_station2014.jpgപ്രമാണം:Thrissur_Railway_Station-Kerala_-_Vijayanrajapuram_01.jpg